Friday 15 March 2019 04:46 PM IST : By സ്വന്തം ലേഖകൻ

’വിശ്വസിച്ചാലും ഇല്ലെങ്കിലും! ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്ന എന്റെ രൂപം ഇതാണ്’; മേക്കപ്പില്ലാതെ എലീന

alena135

ഇൻസ്റ്റാഗ്രാമിൽ മേക്കപ്പ് ഇല്ലാത്ത ചിത്രം പങ്കുവച്ച് അവതാരകയും നടിയുമായ എലീന പടിക്കല്‍. വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നു തുടങ്ങുന്ന കുറിപ്പോടു കൂടിയാണ് ചിത്രം പങ്കുവച്ചത്. കുറിപ്പിൽ എലീന പറയുന്നതിങ്ങനെ; 

ജ്വല്ലറിയിലെ സെയിൽസ്മാൻ മുതൽ ക്ലിനിക്കിലെ ഓപ്പറേഷൻസ് മാനേജർ വരെ, ആദ്യ സീരിയലിൽ തന്നെ താരമായി! ഫെയ്സ്ബുക്കിൽ മോശം കമന്റിട്ടയാൾക്ക് മറുപടി കൊടുത്ത അനൂപ് കൃഷ്ണൻ ഇതാണ്

സായ്കുമാറിനൊപ്പം ‘മത്തായിച്ച’നായി ബിന്ദു പണിക്കരുടെ മകൾ അരുന്ധതി! കയ്യടിച്ച് ആരാധകർ

മുറച്ചെക്കനെ കാണാൻ വന്ന ദമയന്തി; ഈ കാന്താരിയെ കണ്ടാൽ കണ്ണെടുക്കില്ല; വിഡിയോ

ഞാൻ കഞ്ചാവാണെന്ന് വരെ പ്രചരിപ്പിച്ചു! മകന് വീടുവയ്ക്കാൻ സഹായം തേടി പൊലീസ് സ്‌റ്റേഷനിലെത്തിയ മോളി കണ്ണമാലി പിന്നീട് നേരിട്ടത്

ലഹരിയിൽ അഴിഞ്ഞാടി; ഞരമ്പു സഹിതം മാംസം അറുത്തെടുത്തു, തലയടിച്ചു പൊട്ടിച്ചു! കൂസലില്ലാതെ പ്രതികൾ

‘‘വിശ്വസിച്ചാലും ഇല്ലെങ്കിലും! ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്ന എന്റെ രൂപം ഇതാണ്. മേക്കപ്പില്ലാതെ, മുടി പുറകിലേക്ക് കെട്ടി, ഒട്ടും താരപരിവേഷമില്ലാത്ത, കളിതമാശകളും സ്നേഹവുമുള്ള, ഒരുപാട് സംസാരിക്കുന്ന ഒരു പെൺകുട്ടി. ഞങ്ങൾ എപ്പോഴും ഇങ്ങനെ നടന്നാൽ എന്താവുമെന്ന് ആലോചിച്ചു അദ്ഭുതപ്പെടാറുണ്ട്. ഞങ്ങൾക്ക് എപ്പോഴും ചുണ്ടിൽ നിറം തേച്ച്, സ്റ്റൈലിഷ് ഹെയർ സ്റ്റൈലിൽ മാത്രമേ നടക്കാവൂ എന്ന് നിയമം വല്ലതുമുണ്ടോ? ഇല്ല. ഇത് ഓരോരുത്തരുടെയും മനഃസ്ഥിതി മാത്രമാണ്. എന്റെ യഥാർഥ ചിത്രങ്ങൾ പങ്കുവയ്ക്കാൻ ഒരു മടിയുമില്ല. അതെ, ഇതായിരുന്നു ഞാന്‍! ഇതാണ് ഞാൻ! (ഷോകളിലും ടിവി സീരിയലുകളിലുമല്ലാതെ ഞാനിങ്ങനെയാണ്)’’- എലീന പറയുന്നു.