ഇന്‍സ്റ്റഗ്രാമില്‍ 25 മില്യണ്‍ ഫോളേവേഴ്സുമായി നടന് അല്ലു അര്ജുന്. ഇപ്പോൾ തെന്നിന്ത്യന്‍ സിനിമ താരങ്ങളില്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്സുള്ള നടനായി അല്ലു അര്ജുന്.
തന്റെ ഒരു ചിത്രത്തിനൊപ്പം ഹൃദയം നിറഞ്ഞ നന്ദിയെന്നാണ് താരം കുറിച്ചിരിക്കുന്നത്. ഇത്രയും ഫോളോവേഴ്സ് ഉണ്ടെങ്കിലും താരം ഇന്‍സ്റ്റഗ്രാമില്‍ ആകെ ഫോളോ ചെയ്യുന്നത് ഭാര്യ സ്നേഹയെ മാത്രമാണ്.
അതേ സമയം, പുഷ്പ 2വിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് അല്ലുവിന്റെ ആരാധകര്‍. രാശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. 2024 ഓഗസ്റ്റ് 15ന് പുഷ്പ 2 റിലീസ് ചെയ്യുമെന്നാണ് സൂചന.