Wednesday 01 July 2020 01:49 PM IST : By സ്വന്തം ലേഖകൻ

വർക്കൗട്ട് ചെയ്യാൻ താല്പര്യമില്ലാതെ ആമിർഖാൻ; മകൾ ഇറാ ഖാനുമൊത്തുള്ള വിഡിയോ വൈറൽ

aamirhhbuhuhh

ബോളിവുഡിന്റെ മിസറ്റർ പെർഫക്ഷനിസ്റ്റ് ആമിർ ഖാനും അദ്ദേഹം സിനിമകൾക്കായി ചെയ്യുന്ന ബോഡി ബിൽഡിങ് വർക്കുകളും എന്നും സോഷ്യൽ മീഡിയയിൽ വാർത്തകളാണ്. എന്നാലിപ്പോഴിതാ വർക്കൗട്ട് വേണ്ടന്നുവച്ച് ആമിർ ഖാൻ പോകുന്ന വിഡിയോയാണ് ആരാധകരിൽ കൗതുകം ഉണർത്തുന്നത്.

മകൾ ഇറാ ഖാന്റെ ഇൻസ്റ്റഗ്രാം വർക്കൗട്ട് വിഡിയോയിലാണ് ആമിർ ഖാൻ സർപ്രൈസായി വന്നത്. ഒരു ഹായ് പറഞ്ഞ് പോകാൻ ശ്രമിച്ച താരത്തോട്, ട്രെയ്നർ ഡേവിഡ് പോസ്നിക് കുറച്ച് വർക്കൗട്ട് ചെയ്തു നോക്കുന്നോ എന്ന് ചോദിച്ചു നോക്കുന്നുണ്ട്. പക്ഷേ, ഒരു ഹായ് മാത്രം പറഞ്ഞുപോകാൻ വന്നതുകൊണ്ട് തന്നെ ആമിർ ആ ചോദ്യം ശ്രദ്ധിച്ചില്ല. പക്ഷേ, ഇതുകണ്ട് ഇറാ ഉറപ്പു നൽകുന്നു, അടുത്തവട്ടം ആമിർ വരുമ്പോൾ ഫോഴ്സ് ചെയ്തായാലും അദ്ദേഹത്തെകൊണ്ട് വർക്കൗട്ട് ചെയ്യിപ്പിക്കുമെന്ന്.

‘പണ്ട് ധൂം ത്രീയുടെ സമയത്ത് ആമിർ വർക്കൗട്ട് ചെയ്യുമ്പോൾ ഇറാ ഇടയ്ക്ക് കയറി വരുമായിരുന്നു. അന്ന് ഇറയെ വർക്കൗട്ടിന് നിർബന്ധിക്കുമ്പോൾ അവർ ഓടിപോകും. ഇന്ന് കാലങ്ങൾ കഴിയുമ്പോൾ, എല്ലാം നേരെ തിരിച്ചാകുന്നു.’- വർക്കൗട്ട് വിഡിയോ ഷെയർ ചെയ്ത്, ആമിറിന്റെ ധൂം ത്രീ, പികെ എന്നീ സിനിമകളുടെ ട്രെയ്നർ ഡേവിഡ് കുറിച്ചു. 

Tags:
  • Gossips
  • Movies