Tuesday 18 March 2025 04:20 PM IST : By സ്വന്തം ലേഖകൻ

വേദനകളില്ലാത്ത ലോകത്തേക്ക് മടക്കം...നടി ബിന്ദു ഘോഷ് അന്തരിച്ചു

bindhu ghosh

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിയായിരുന്ന ബിന്ദു ഘോഷ് അന്തരിച്ചു. 76 വയസ്സായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരണം സംഭവിച്ചത്. ഏറെക്കാലമായി ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞു. കമല്‍ഹാസന്‍, രജനീകാന്ത്, ശിവാജി ഗണേശന്‍, മോഹന്‍, പ്രഭു, വിജയകാന്ത് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള ബിന്ദു ഘോഷ് കമല്‍ഹാസന്റെ ആദ്യ സിനിമ കളത്തൂര്‍ കണ്ണമ്മയില്‍ ബാല താരമായിട്ടാണ് അരങ്ങേറിയത്. തമിഴിന് പുറമെ മലയാളം, തെലുങ്ക് ചിത്രങ്ങളുടേയും ഭാഗമായി. ഹാസ്യ വേഷങ്ങളായിരുന്നു കൂടുതലും.