Friday 16 August 2019 06:23 PM IST : By സ്വന്തം ലേഖകൻ

സ്വാതന്ത്ര്യദിനത്തിൽ ഇഷയുടെ വക റിപ്പബ്ലിക് ദിനാശംസ! ട്രോളി കൊന്നപ്പോൾ ഹാക്ക് ചെയ്തെന്ന് വിചിത്ര വാദം

esha-gupta556788

സ്വാതന്ത്ര്യദിനത്തിൽ ഒരു ആശംസ പോസ്റ്റിട്ട് പുലിവാല് പിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഇഷ ഗുപ്ത. സ്വാതന്ത്ര്യ ദിനാശംസകൾക്ക് പകരം റിപ്പബ്ലിക് ദിനാശംസ നേരുകയായിരുന്നു താരം. എന്നാൽ ട്രോളുകൾ വന്നുതുടങ്ങിയതോടെ താരം കളം മാറ്റി ചവിട്ടി. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് അറിയിച്ച് ഇഷ തന്നെ രംഗത്തുവന്നു.

ഇഷ റിപ്പബ്ലിക് ദിനാശംസ നേർ‌ന്നതോടെ നിരവധി പേരാണ് താരത്തെ കളിയാക്കി രംഗത്തുവന്നത്. ഇതോടെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും ഇതിൽ നിന്ന് വരുന്ന മെസേജുകൾക്ക് മറുപടി നൽകരുതെന്നും ഇഷ അഭ്യർത്ഥിച്ചു. പിന്നീട് അക്കൗണ്ടിന്റെ നിയന്ത്രണം തിരിച്ചുകിട്ടിയെന്ന് പറഞ്ഞ ഇഷ പഴയ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഒടുവിൽ സ്വാതന്ത്ര്യദിനം ആശംസിച്ച് പുതിയ ട്വീറ്റുമെത്തി.  

Tags:
  • Social Media Viral
  • Movies
  • Bollywood
  • Gossips