Saturday 24 October 2020 10:04 AM IST : By സ്വന്തം ലേഖകൻ

നിറത്തിന്റെ പേരിൽ അവഗണന നേരിടേണ്ടി വരുന്ന ഗായികയുടെ ജീവിതം ; ‘കറുത്ത ഭൂമി’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

za

നിറത്തിന്റെ പേരിൽ അവഗണനകൾ നേരിടേണ്ടി വരുന്ന ഗായികയുടെ അതിജീവിനത്തിന്റെ കഥ പറയുന്ന ചിത്രമായ ‘കറുത്ത ഭൂമി’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.  99 കെ തിയറ്റേഴ്സിന്റെ ബാനറിൽ  വൈശാഖ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആയില്യൻ കരുണാകരനാണ്. രമ്യ സർവദ ദാസ് നായികയാവുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് സൈലേഷ്യയാണ്. സംഗീതവും പശ്ചാത്തല സംഗീതവും സയനോര ഫിലിപ്പും ഛായാഗ്രഹണം മനേഷ് മാധവനും നിർവഹിക്കുന്നു. ചിത്രസംയോജനം ജോൺകുട്ടി, ചമയം പട്ടണം റഷീദ്.

nn
Tags:
  • Movies