Saturday 30 March 2024 02:21 PM IST : By സ്വന്തം ലേഖകൻ

വിലങ്ങു പോലെ വാച്ചുകളണിഞ്ഞ് രജനി: പോസ്റ്റർ വൈറൽ

rajanikanth

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിന്റെ പേര് ഏപ്രിൽ 22നു പ്രഖ്യാപിക്കുമെന്ന് നിർമാതാക്കളായ സൺ പിക്ചേഴ്സ്. ഇതിനോടനുബന്ധിച്ച് ഒരു പോസ്റ്ററും അണിയറപ്രവർത്തകർ റിലീസ് ചെയ്തു.

സ്വർണനിറമുള്ള ഫ്രെയിമുള്ള കൂളിങ് ഗ്ലാസ് ധരിച്ച്, ചിരിച്ചു കൊണ്ടിരിക്കുന്ന രജനിയാണ് പോസ്റ്ററിലുള്ളത്. ചുരുട്ടിപ്പിടിച്ച രണ്ട് കൈകളും വിലങ്ങെന്നപോലെ സ്വർണവാച്ചുകൾകൊണ്ട് ബന്ധിച്ചിരിക്കുന്നു.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനവും അൻബറിവ് സംഘട്ടനസംവിധാനവും നിർവഹിക്കുന്നു.