Wednesday 17 January 2024 11:23 AM IST : By സ്വന്തം ലേഖകൻ

ഇതാണ് വിനീത്, എന്റെ സൂര്യകിരണം...സുഹൃത്തിനെ പരിചയപ്പെടുത്തി, പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്ന് പൂജ

pooja

തന്റെ പുരുഷസുഹൃത്തിനെ പരിചയപ്പെടുത്തി, പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണന്‍.

‘നിസ്വാര്‍ത്ഥമായി സ്നേഹിക്കുക, ക്ഷമയോടെ സ്‌നേഹത്തില്‍ സ്ഥിരത പുലര്‍ത്തുകയും ഭംഗിയായി നിലനില്‍ക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഇദ്ദേഹം എന്നെ പഠിപ്പിച്ചു! ഇതാണ് വിനീത്, അവന്‍ എന്റെ സൂര്യകിരണമാണ്. എന്റെ പങ്കാളിയെ ഞാന്‍ സ്നേഹിക്കുന്നു’ എന്നാണ് സുഹൃത്ത് വിനീതിനൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് പൂജ കുറിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൂജ. ആശംസകളുമായ നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെയെത്തുന്നത്.

ചേച്ചിയുടെ പാത പിന്തുടര്‍ന്ന് അഭിനയത്തിലും കഴിവ് തെയിയിച്ച താരമാണ് പൂജ. ചിത്തിരൈ സെവ്വാനം എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.