Friday 16 August 2019 05:21 PM IST : By സ്വന്തം ലേഖകൻ

റേഞ്ച് റോവറിനു ഫാൻസി നമ്പർ വേണ്ട; ആ പണം പ്രളയ ദുരിതാശ്വാസത്തിന് നൽകുമെന്ന് പൃഥ്വിരാജ്!

range-rover5566jkm

പുതിയതായി സ്വന്തമാക്കിയ ആഡംബര എസ്‌യുവിയായ റേഞ്ച് റോവറിന് ഫാൻസി നമ്പർ വേണ്ടെന്നുവച്ച് നടൻ പൃഥിരാജ്. ഈ പണം പ്രളയ ദുരിതാശ്വാസത്തിന് നൽകാൻ തീരുമാനിക്കുകയായിരുന്നു താരം. KL 07 CS 7777 എന്ന നമ്പറിന് വേണ്ടിയായിരുന്നു പൃഥ്വിരാജ് ലേലത്തിൽ പങ്കെടുക്കാനിരുന്നത്. ഫാൻസി നമ്പറിനായി ലേലത്തിനു പേര് നൽകിയിരുന്നെങ്കിലും താരം അതിൽ നിന്നും പിന്മാറുകയായിരുന്നു. പണം ദുരിതാശ്വാസത്തിന് നൽകുമെന്നും താരം ആര്‍ടിഒ ഓഫിസിൽ അറിയിച്ചു. 

കൊച്ചി ഡീലർഷിപ്പിൽ നിന്ന് മൂന്നു കോടിയോളം വില വരുന്ന റേഞ്ച് റോവറാണ് പൃഥി സ്വന്തമാക്കിയത്. ലാൻഡ് റോവറിന്റെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ് റേഞ്ച് റോവർ. പൂർണമായും ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവറിന് ഏകദേശം 2 കോടി രൂപ മുതലാണ് വില‍. ബോളിവുഡ് താരങ്ങളുടെ ഇഷ്ട വാഹനമാണ് റേഞ്ച് റോവർ. മുൻപ് ലംബോര്‍ഗിനി കാറിന്റെ ഇഷ്ട നമ്പറിനായി പൃഥി ആറു ലക്ഷം രൂപ മുടക്കിയിരുന്നു.

range-rover-prithviraj-featured
Tags:
  • Movies