Tuesday 15 April 2025 12:23 PM IST : By സ്വന്തം ലേഖകൻ

പുതിയ സിമ്രൻ എന്നു തമിഴകം... തമിഴകത്ത് തരംഗമായി പ്രിയ വാരിയർ

priya-warrier

അജിത്ത് നായകനായ ‘ഗുഡ് ബാഡ് അഗ്ലി’യിലൂടെ തമിഴകത്ത് തരംഗമായി നടി പ്രിയ വാരിയർ. അർജുൻ ദാസിനൊപ്പം ‘സുൽത്താനേ...’ ഗാനത്തിന് ചുവട് വച്ച് തമിഴ് പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് പ്രിയ.

ആദ്യമായി സംസാരിച്ചതുമുതൽ ഷൂട്ടിംഗ് അവസാനിക്കുന്നതുവരെ അജിത് തന്ന സ്നേഹവും പരിഗണയും ഒരിക്കലും മറക്കാനാകില്ലെന്ന് പ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ചു. സെറ്റിൽ ഉള്ള ഓരോരുത്തരുടെയും ക്ഷേമം അന്വേഷിക്കാൻ അജിത് മറക്കാറില്ല, കുടുംബം, കാറുകൾ, യാത്ര, റേസിങ് തുടങ്ങിയവയെക്കുറിച്ച് സംസാരിക്കുമ്പോൾ അജിത്തിന്റെ കണ്ണുകളിൽ ഉണ്ടാകുന്ന തിളക്കം തന്നെ അദ്ഭുതപ്പെടുത്തിയെന്നും പ്രിയ കുറിച്ചു.

ചിത്രത്തിൽ നിത്യ എന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കുന്നത്. പ്രിയയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. ധനുഷ് സംവിധാനം ചെയ്ത ‘നിലാവുക്കു മേൽ എന്നടി കോപം’ എന്ന സിനിമയിലൂടെയായിരുന്നു പ്രിയയുടെ തമിഴ് അരങ്ങേറ്റം.