Wednesday 29 January 2020 01:05 PM IST : By സ്വന്തം ലേഖകൻ

‘മാൻ വേഴ്സസ് വൈൽഡ്’ ഷൂട്ടിങ്ങിനിടെ രജനീകാന്തിന് പരുക്ക്? എയർപോർട്ടിൽ പ്രതികരിച്ച് താരം

rajinikanth-man-vs-wild

ഡിസ്കവറി ചാനലിലെ ‘മാൻ വേഴ്സസ് വൈൽഡ്’ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ നടന്‍ രജനികാന്തിന് പരുക്കേറ്റതായി റിപ്പോർട്ടുകൾ. പരിപാടിയുടെ അവതാരകനും സാഹസികനുമായ ബെയർ ഗ്രൈൽസുമൊത്ത് ബന്ദിപ്പൂർ വനത്തിൽ ഷൂട്ടിങ്ങിനിടെ പരുക്ക് പറ്റിയെന്നാണ് പുറത്തുവന്ന വാർത്ത. എന്നാൽ ഷൂട്ട് പൂർത്തിയായെന്നും തനിക്ക് പരുക്കില്ലെന്നും, കാലിൽ മുള്ളുകൊണ്ട് മുറിഞ്ഞതാണെന്നും രജനികാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഷൂട്ടിങ്ങിനു ശേഷം ചെന്നൈ വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

കര്‍ണാടക- മൈസൂർ ബന്ദിപ്പൂർ വനത്തിലായിരുന്നു രജനീകാന്തുമൊത്തുളള ബെയർ ഗ്രൈൽസിന്റെ ഷൂട്ടിങ്. വനസ്രോതസ്സുകളെയോ വന്യജീവികളെയോ ഉപദ്രവിക്കുന്ന രീതിയിലുള്ള നീക്കങ്ങള്‍ ഷൂട്ടിങ് സംഘത്തിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്ന് വനംവകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.

rajinikanth-man-vs-wild-1

2019 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ പരിപാടിയിൽ വിശിഷ്ടാതിഥിയായി എത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് പാർക്കായിരുന്നു അന്നത്തെ ഷൂട്ടിങ് ലൊക്കേഷൻ. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ, ലോക നേതാക്കൾ, ഹോളിവുഡ് താരങ്ങൾ എന്നിവർ പരിപാടിയുടെ ഭാഗമായിട്ടുണ്ട്. 

Tags:
  • Movies