Saturday 29 May 2021 11:12 AM IST : By സ്വന്തം ലേഖകൻ

ഗ്ലാമർ ലുക്കിൽ തകർപ്പൻ ഡാൻസുമായി ‘രഞ്ജിനിമാർ’; ആരാധകർ ഏറ്റെടുത്ത വിഡിയോ

ranjini4455fgghhgh

ഗ്ലാമർ ലുക്കിൽ തകർപ്പൻ ഡാൻസുമായി ആരാധകരെ രസിപ്പിച്ച് രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും. ഇൻസ്റ്റാഗ്രാമിൽ ഇരുവരും പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലായി. ബ്ലാക് ആൻഡ് വൈറ്റ് മോഡിലാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ‘ഒരു മണിക്കൂർ നീണ്ട റിഹേഴ്സലിനൊടുവിൽ തങ്ങൾ ക്ഷീണിച്ച് അവശരായി’ എന്നാണ് വിഡിയോ പങ്കുവച്ച് രഞ്ജിനി ജോസ് കുറിച്ചത്.  

"ഡാൻസ് റീൽസ് മികച്ചതാക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്നു മനസ്സിലായി. മണിക്കൂറുകൾ നീണ്ട പ്രാക്ടീസ് വേണ്ടി വന്നു. അതിനുശേഷം ഒരിക്കൽ കൂടി ചുവടുവച്ച് പുതിയ ഒരു വിഡിയോ ഒരുക്കാനുള്ള ഊർജം ഞങ്ങൾ രണ്ടു പേർക്കും ഇല്ലായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ പ്രാക്ടീസ് സെഷനിലെ ഒരു വിഡിയോ ഇവിടെ പോസ്റ്റ് ചെയ്യുകയാണ്. അല്ല പിന്നെ!"- രഞ്ജിനി ഹരിദാസ് കുറിച്ചു.  വിഡിയോ കാണാം... 

Tags:
  • Movies