മലയാളസിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയനായിക സമാന്ത രൂത്ത് പ്രഭു. ‘ഏറ്റവും പ്രിയപ്പെട്ട’എന്ന കുറിപ്പോടെയാണ് മ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവച്ചിരിക്കുന്നത്. തൊട്ടടുത്ത്, ‘മറ്റൊരു ഫേവറൈറ്റ്’ എന്ന കുറിപ്പോടെ കൊച്ചിയിലെ ഒരു പരസ്യബോര്‍ഡിലെ ഫഹദ് ഫാസിലിന്റെ ചിത്രവും സമന്ത പോസ്റ്റ് ചെയ്തു. കൊച്ചിയില്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് സമാന്ത എത്തിയത്.
അതേ സമയം, വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിച്ച ‘ഖുഷി’യാണ് സമാന്തയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. വരുൺ ധവാൻ നായകനാകുന്ന ‘സിറ്റഡേൽ’ എന്ന വെബ് സീരിസ് ആണ് റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.