ADVERTISEMENT

ട്യൂമർബാധിതയായി, തിരുവനന്തപുരം ശ്രീചിത്രയിൽ ചികിൽസയിൽ കഴിയുന്ന പ്രശസ്ത നടി ശരണ്യ ശശി ശസ്ത്രക്രിയയ്ക്ക് വിധേയയായി.

എഴാം തവണയും ട്യൂമർ ബാധിതയായി, ശരണ്യ ദുരിത ജീവിതം നയിക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

ആറുവർഷം മുമ്പ് ബ്രെയിൻ ട്യൂമർ ബാധിച്ച ശരണ്യ ഇപ്പോൾ ഏഴാമത്തെ ശസ്ത്രക്രിയയ്ക്കാണ് വിധേയയാകുന്നത്. ശരണ്യയുടെ ദുരിത ജീവിതത്തിന്റെ യഥാർത്ഥ മുഖം ‘വനിത ഓൺലൈനാ’ണ് പുറത്തു കൊണ്ടുവന്നത്. അതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായ വാഗ്ദാനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

സ്വന്തമായി വീടോ, മറ്റു സമ്പാദ്യങ്ങളോ ഇല്ലാത്ത ശരണ്യയുടെ ശസ്ത്രക്രിയയ്ക്കും തുടർ ചികിൽസകൾക്കുമായി ഭീമമായ തുക ആവശ്യമാകുമെന്നതിനാൽ, സുമനസുകളുടെ സഹായം തേടി ശരണ്യയുടെ സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു.

ശരണ്യയുടെ രോഗകാലത്തിന്റെ വേദനകളിലെല്ലാം ഒപ്പം നിന്ന സുഹൃത്തുക്കളിലൊരാള്‍ മലയാളത്തിന്റെ പ്രിയ നടി സീമ ജി.നായരാണ്. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ പുറത്തു കൊണ്ടു വന്നതിലും സൻമനസ്സുകളുടെ സഹായം തേടുന്നതിലും മുൻകൈ എടുത്തതും സീമ തന്നെ. ആറുവട്ടം രോഗത്തെ അതിജീവിച്ച ശരണ്യ ഇക്കുറിയും ജീവിതത്തിലേക്കു മടങ്ങിയെത്തും എന്നു തന്നെയാണ് ഉറ്റവരുടെ വിശ്വാസം.

അമ്മയുടെ വിവാഹമാണ്, പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾ കൊണ്ട് ആരും ഇങ്ങോട്ട് നോക്കണ്ട; മകന്റെ കുറിപ്പ്

sa

അവൾ മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പോയി, അന്നെന്റെ കുഞ്ഞിന് രണ്ട് മാസം പ്രായം; മനസ് കല്ലാക്കി ജീവിച്ച ഒരച്ഛൻ; കുറിപ്പ്

ഇഷ ഡിയോളിന് പെൺകുഞ്ഞ്! മകൾ ജനിച്ച് പിറ്റേന്നു തന്നെ പേര് വെളിപ്പെടുത്തി താരം

‘ഇത്രയ്ക്ക് മനോഹരമായ ഒരിടത്ത് ബോഡി ഷെയ്മിങ്ങുകാരുടെ സ്ഥാനം ചപ്പ് ചവറുകൾക്കൊപ്പം മാത്രമാണ്…’! വേറിട്ട കുറിപ്പുമായി യുവ ഡോക്ടർ

ശരണ്യയുടെ ചികിൽസയ്ക്ക് സഹായം തേടിയുള്ള വാർത്തകൾ പുറത്തു വന്നതോടെ വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്ന് സീമ ജി നായർ ‘വനിത ഓൺലൈനോ’ടു പറഞ്ഞു.

‘‘വാർത്തകള്‍ക്കൊപ്പം വന്ന ശരണ്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൂറും അഞ്ഞൂറും ആയിരവും പതിനായിരവും ഒരു ലക്ഷവുമൊക്കെയായി സഹായം വന്നു തുടങ്ങിയിട്ടുണ്ട്. എന്റെ ഒരു സുഹൃത്ത് അമേരിക്കയിൽ നിന്ന് ഒരു ലക്ഷം രൂപ അയച്ചിട്ടുണ്ട്. സഹായം വാഗ്ദാനം ചെയ്തും വിവരങ്ങൾ തിരക്കിയും ധാരാളം പേർ വിളിക്കുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ പത്തു രൂപ പോലും വലിയ ആശ്വാസമാണ്’’. – സീമ പറയുന്നു.

‘‘ഇന്ന് രാവിലെ എട്ടു മണിക്കാണ് അവളെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയത്. ഞങ്ങളെല്ലാം വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മറ്റൊരു കാര്യം പറയാനുള്ളത്, ‘ഫെഫ്ക’യിലെ വനിത വിങ് ശരണ്യയ്ക്കു വേണ്ടി ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്്. പക്ഷേ, അത് വ്യാജമാണെന്നും തട്ടിപ്പാണെന്നുമുള്ള തരത്തിൽ ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്. അത് തീര്‍ത്തും തെറ്റാണ്. അത് തട്ടിപ്പല്ല. അവര്‍ ശരണ്യയ്ക്കു വേണ്ടി പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ദയവായി സഹായിക്കാന്‍ ശ്രമിക്കുന്നവരെ അപമാനിക്കരുത്’’.– സീമ വ്യക്തമാക്കുന്നു.

27 വയസിനുള്ളിൽ ശരണ്യ അനുഭവിക്കേണ്ടി വന്ന വേദനകൾ ഒരു പെൺകുട്ടിക്് താങ്ങാവുന്നതിനപ്പുറം. കണ്ണൂരാണ് നാട്. അച്ഛനില്ല. സ്വന്തമായി വീടോ, സമ്പാദ്യമോ ഇല്ല. ആശ്രയം ആരുമില്ല. രണ്ടു സഹോദരങ്ങള്‍ കുടുംബത്തോടൊപ്പം വേറെയാണ് താമസം. അമ്മ മാത്രമാണ് ഒപ്പമുള്ളത്. അഭിനയത്തിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. മറ്റൊരു ജോലിയോ അഭയമോ ഇല്ല. ഇപ്പോൾ തിരുവനന്തപുരം ശ്രീകാര്യത്താണ് ശരണ്യയും അമ്മയും വാടകയ്ക്ക് താമസിക്കുന്നത്. ആ കുടുംബത്തിന്റെ അത്താണി ശരണ്യയായിരുന്നു. സാമ്പത്തികമായി ആകെ തകർന്ന അവസ്ഥയിലാണ് ശരണ്യ. ആറ് വർഷത്തെ ചികിത്സയ്ക്ക് തന്നെ ഭീമമായ തുക ചെലവായി. സുഹൃത്തുക്കള്‍ ഒപ്പമുണ്ടെങ്കിലും ഇനിയുള്ള തുടർ ചികിൽസകൾക്കായി വലിയ തുക വേണം. വീട്ടു വാടക അടക്കം കണ്ടെത്തണം. സ്വന്തമായി ചെറുതെങ്കിലും ഒരു വീടെന്ന സ്വപ്നവും പേറിയാണ് അവൾ ജീവിക്കുന്നതു തന്നെ. രോഗാവസ്ഥയിലും അവൾ ജോലിക്കു പോയിരുന്നു. സീരിയലുകളുടെ സെറ്റിൽ കൂടെക്കൂടെ ബോധം കെട്ടു വീണതോടെയാണ് അത് അവസാനിച്ചത്. ഇനി സുമനസ്സുകളുടെ സഹായം മാത്രമാണ് ഈ കലാകാരിയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനുള്ള ഏക വഴി. പ്രതീക്ഷയോടെ ശരണ്യവും കുടുംബവും കാത്തിരിക്കുന്നു. പ്രാർഥനയോടെ അവളുടെ സുഹൃത്തുക്കളും.

 

ADVERTISEMENT