Tuesday 24 December 2024 09:46 AM IST : By സ്വന്തം ലേഖകൻ

'അത് എന്റെ വർക്ക് ഔട്ട് വിഡിയോ അല്ല, തെറ്റിദ്ധരിക്കരുത്'; വൈറൽ ഫോട്ടോയെക്കുറിച്ച് നടി മാലാ പാർവതി

maala-parvathy78

നടി മാലാ പാർവതി വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഈ സംഭവത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത മുറ എന്ന സിനിമയിലെ രം​ഗമാണ് പ്രചരിക്കുന്നതെന്ന് മാലാ പാർവതി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.

'മുറ എന്ന സിനിമയിൽ, ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഒരു രംഗമുണ്ട്. അത് എന്റെ വർക്ക് ഔട്ട് വിഡിയോ ആയി തെറ്റിദ്ധരിച്ച് പല മെസേജും ലഭിക്കുന്നുണ്ട്. മുറ എന്ന സിനിമയിലെ രംഗമാണത്. സിനിമ കാണൂ...'- മാലാ പാർവതി സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു. 

മുറ ഒടിടിയില്‍ റിലീസ് ചെയ്തതോടെയാണ് സിനിമയിലെ മാലാ പാർവതിയുടെ വർക്കൗട്ട് രം​ഗം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതോടെയാണ് വിശദീകരണവുമായി മാലാ പാർവതി രംഗത്തെത്തിയത്. പിന്നാലെ സിനിമയിലെ ന‌‌ടിയുടെ അഭിനയ മികവിനെ അഭിനന്ദിച്ചുകൊണ്ടുള്ള നിരവധി കമന്റുകളുമെത്തി.

Tags:
  • Movies