Monday 25 March 2024 10:59 AM IST : By സ്വന്തം ലേഖകൻ

‘2018ൽ ആരംഭിച്ചതും 2024 ൽ അവസാനിച്ചതുമായ ഒരു അവിശ്വസനീയ യാത്രയുടെ പ്രതിഫലനം’: അമലയുടെ പോസ്റ്റ് ശ്രദ്ധേയം

amala-paul

മാർച്ച് 28 ന് മലയാള സിനിമയിലെ സ്വപ്ന പദ്ധതികളിലൊന്നായ ആടുജീവിതം തിയറ്ററുകളിലെത്തും. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. അമല പോൾ നായികയാകുന്നു.

ഇപ്പോഴിതാ, ‘ആടുജീവിതം’ എന്ന സിനിമയുടെ തുടക്കവും ഒടുക്കവും സൂചിപ്പിക്കുന്ന രണ്ടു ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അമല. ‘2018ൽ ആരംഭിച്ചതും 2024 ൽ അവസാനിച്ചതുമായ ഒരു അവിശ്വസനീയ യാത്രയുടെ പ്രതിഫലനം. നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല’ എന്നാണ് ചിത്രത്തോടൊപ്പം അമല കുറിച്ചിരിക്കുന്നത്. പൃഥ്വിരാജ്, ബെന്യാമിൻ എന്നിവർക്കൊപ്പമുള്ള ആദ്യത്തെ ചിത്രം സിനിമയുടെ ചിത്രീകരണം ആരംഭിച്ച 2018ൽ എടുത്തതും പൃഥിരാജിനൊപ്പമുള്ള രണ്ടാമത്തെ ചിത്രം സിനിമയുടെ പ്രമോഷൻ സമയത്തെടുത്തതുമാണ്.

ചിത്രത്തിൽ നായകൻ നജീബിന്റെ ഭാര്യ സൈനുവിന്റെ വേഷത്തിലാണ് അമലാ പോൾ അഭിനയിക്കുന്നത്.