Monday 25 March 2024 11:38 AM IST : By സ്വന്തം ലേഖകൻ

‘റിമ കല്ലിങ്കലിന്റെ ധൈര്യം എന്നെ ഞെട്ടിച്ചു’: അഷ്റഫ് ഗുരുക്കളിന്റെ പോസ്റ്റ് വൈറൽ

rima-kallingal

സജിൻ ബാബു സംവിധാനം ചെയ്യുന്ന ‘തിയറ്റർ’ എന്ന ചിത്രത്തിൽ നടി റിമ കല്ലിങ്കലിന്റെ പ്രകടനം ഏവരെയും ഞെട്ടിക്കുമെന്ന് സ്റ്റണ്ട്, ആക്‌ഷൻ കൊറിയോഗ്രാഫർ അഷ്റഫ് ഗുരുക്കൾ.

‘മഞ്ജു വാരിയർക്കു ശേഷം!

എന്റെ സിനിമാ അനുഭവത്തിൽ ഇന്ന് വർക്കലയിൽ സജിൻ ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘തിയേറ്റർ’ ൽ റിമാ കല്ലിങ്കലിന്റെ ധൈര്യം എന്നെ ഞെട്ടിച്ചു!

എന്നെ മാത്രം അല്ല ടോട്ടൽ ക്രൂസിനെയും.

കഥയുടെ വിശദീകരണത്തിലേക്ക് ഞാനിപ്പോൾ വരുന്നില്ല. കഥ എന്താണെന്ന് പറയാൻ ഇപ്പോൾ പ്രോഡക്ഷന്റെ അനുവാദവും ഇല്ല. എന്തായാലും തിയറ്റർ എന്ന സിനിമ തീയറ്ററിൽ വരുമ്പോൾ അതൊരു വൻ അത്ഭുതമായിരിക്കും എക്സ്പെഷ്യലി റിമ കല്ലിങ്കലിന്റെ ആ പ്രകടനവും അവർ കാണിച്ച ആത്മധൈര്യവും ഈ സിനിമയുടെ മൈക്കിങ്ങും!

ഫൈറ്റ് ആയിരുന്നോ ഗുരുക്കളെ റിമ ചെയ്തത്!

അല്ല....

പിന്നെ...

അത് പിന്നെ പറയാം.

പിന്നെ...DOP ശ്യാമ പ്രാകാശ് ഓടിനടന്നും, വെള്ളത്തിൽ നീന്തിയും, വള്ളത്തിൽ കയറിയും.

ഒരുപാട് നന്ദി ശ്യാം G.

പ്രേത്യേകിച് ഫൈറ്റേഴ്സ്.

എല്ലാവരോടും നന്ദി’.– അഷ്റഫ് ഗുരുക്കൾ കുറിച്ചതിങ്ങനെ.