വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് അരുണിനൊപ്പമുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ കോർത്തൊരുക്കിയ മനോഹര വിഡിയോ പങ്കുവച്ച് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി.
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സാഹസികതയുടെയും നിമിഷങ്ങൾ ഒരു ജീവിതകാലം മുഴുവൻ നമുക്ക് ആശംസിക്കുന്നു. ഞങ്ങൾക്ക് വിവാഹ വാർഷികാശംസകൾ എന്നാണ് ദിവ്യ കുറിച്ചത്.
ഭർത്താവിനും മക്കൾക്കും ഒപ്പം അമേരിക്കയിലാണ് ദിവ്യ താമസിക്കുന്നത്. ഏഴാം വിവാഹ വാർഷികമാണ് ഇരുവരും ആഘോഷിക്കുന്നത്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം 2018 ലാണ് അരുണ്‍ കുമാറുമായുള്ള ദിവ്യയുടെ വിവാഹം നടന്നത്.