Wednesday 10 January 2024 09:27 AM IST : By സ്വന്തം ലേഖകൻ

കയ്യിൽ വാളുമായി യുദ്ധമുഖത്ത് വാലിബൻ: പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കി പുതിയ പോസ്റ്റർ

mohanlal

മലയാളം സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘മലെെക്കോട്ടെെ വാലിബൻ’. ഇപ്പോഴിതാ, ആരാധകരുടെയും പ്രേക്ഷകരുടെയും ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ. കയ്യിൽ വാളുമായി നിൽക്കുന്ന മോഹൻലാലാണ് പോസ്റ്ററിൽ. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് മലൈക്കോട്ടൈ വാലിബന്റെ നിർമ്മാതാക്കൾ. 2024 ജനുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ള. ദീപു ജോസഫ് എഡിറ്റിങ്.