Saturday 22 February 2020 10:15 AM IST : By സ്വന്തം ലേഖകൻ

ഇത് അച്ഛന്റെയും അമ്മയുടെയും പ്രീ വെഡ്ഡിങ് റൊമാൻസ് എന്ന് പൃഥ്വി! ചിത്രം പങ്കുവച്ച് താരകുടുംബം

prithviraj

താരദമ്പതികളായ സുകുമാരന്റെയും മല്ലികയുടെയും പഴയ, ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവച്ച് മക്കളും മരുമക്കളും. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പൂർണിമ എന്നിവർ സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനകം വൈറലാണ്. മുടിയിൽ മുല്ലപ്പൂ ചൂടിയിരിക്കുന്ന മല്ലിക, തൊട്ടടുത്തിരുന്ന് കുശലം പറയുന്ന സുകുമാരൻ, ഇതാണ് ചിത്രം.

അമ്മ എത്ര സുന്ദരിയാണെന്ന കുറിപ്പോടെയാണ് പൂർണിമ ചിത്രം പങ്കുവച്ചതെങ്കിൽ, പ്രീ വെഡ്ഡിങ് റൊമാൻസ് എന്ന കുറിപ്പോടെയാണ് പൃഥ്വി ചിത്രം ഷെയർ ചെയ്തത്. പണ്ടൊരു പ്രണയകാലത്ത് എന്നാണ് ഇന്ദ്രജിത്തിന്റെ അടിക്കുറിപ്പ്.

ചിത്രം അതിനകം വൈറൽ ആണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മല്ലികയും സുകുമാരനും വിവാഹിതരായത്. വിവാഹത്തിനെ തുടർന്ന് സിനിമ വിട്ട മല്ലിക സുകുമാരന്റെ മരണ ശേഷം സിനിമയിൽ വീണ്ടും സജീവമായി.