Tuesday 12 February 2019 10:22 AM IST : By സ്വന്തം ലേഖകൻ

ലാലേട്ടൻ വീണ്ടും പറഞ്ഞു, ‘കിലോമീറ്റേഴ്സ് ആന്റ ് കിലോമീറ്റേഴ്സ്’! ടൊവിനോ ചിത്രത്തിന്റെ ടൈറ്റിൽ വന്നു: വിഡിയോ

tovino-new

‘കിലോമീറ്റേഴ്സ് ആന്റ ് കിലോമീറ്റേഴ്സ്’ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുക മോഹൻലാലിനെയും ശ്രീനിവാസനെയുമാണ്. ‘മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന പ്രിയദർശൻ ചിത്രത്തിലെ ഈ തകർപ്പൻ കോമഡി സീൻ മലയാളികളെ ഇപ്പോഴും കുടുകുടെ ചിരിപ്പിക്കുന്നു. എന്നാൽ ആ പേരിൽ ഒരു സിനിമ വരുന്നു എന്നതാണ് പുതിയ വിശേഷം. മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസാണ് ‘കിലോമീറ്റേഴ്സ് ആന്റ ് കിലോമീറ്റേഴ്സിലെ’ നായകൻ. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടത് സാക്ഷാൽ മോഹൻലാലും.

ടൈറ്റിൽ ലോഞ്ചിൽ ‘മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു’വിലെ ‘‘ഹൗമെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്’’ എന്ന ഹിറ്റ് ഡയലോഗ് ടൊവിനോ പറഞ്ഞതും ‘‘കിലോമീറ്റേഴ്സ് ആന്റ ് കിലോമീറ്റേഴ്സ്” എന്നു മോഹൻലാൽ മറുപടി നൽകി. അതോടെയാണ് പോസ്റ്റര്‍ റിലീസ് പൂര്‍ത്തിയായത്.
‘രണ്ട് പെണ്‍കുട്ടികള്‍’, ‘കുഞ്ഞു ദൈവം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിയോ ബേബിയാണ് ‘‘കിലോമീറ്റേഴ്സ് ആന്റ ് കിലോമീറ്റേഴ്സ്” നിർമ്മിക്കുന്നത്. ഒരു യാത്രയുടെ പശ്ചാത്തലത്തിലാകും ചിത്ര കഥ പറയുകയെന്ന് പോസ്റ്റർ സൂചന നൽകുന്നു.

ടൊവിനോയും ഗോപി സുന്ദറും റംഷിയും സിനു സിദ്ധാര്‍ത്ഥും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.