Tuesday 18 December 2018 11:28 AM IST : By സ്വന്തം ലേഖകൻ

ഈ പടത്തിലും ഉമ്മയുണ്ട് !പക്ഷെ ‘ചുംബനം’ എന്നർത്ഥം വരുന്ന ‘ഉമ്മ’ അല്ല; വൈറലായി ടൊവിനോയുടെ പോസ്റ്റ്

unna-new

‘അങ്ങനെ കാലങ്ങൾക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീൻ 'U' സർട്ടിഫിക്കറ്റ് !!?
ഈ പടത്തിലും ഉമ്മ ഉണ്ട് !
പക്ഷെ 'ചുംബനം' എന്നർത്ഥം വരുന്ന 'ഉമ്മ' അല്ല ,
'അമ്മ' എന്നർത്ഥം വരുന്ന 'ഉമ്മ' ആണ് കേട്ടോ !!
?
ഇനി കുടുംബപ്രേക്ഷകർക്കു ധൈര്യായിട്ട് വരാല്ലോ ?
അപ്പൊ ഡേറ്റ് മറക്കണ്ട ,
ഡിസംബർ 21 !’

‘എന്റെ ഉമ്മാന്റെ പേര്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ സെൻസർ വിശേഷം പങ്കുവച്ച് ടൊവിനോ തോമസ് ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണിത്. ഈ രസകരമായ കുറിപ്പിന് പിന്നിൽ ടൊവിനോയുടെ മുൻ ചിത്രങ്ങളിലെ ‘ഉമ്മ’ വിശേഷങ്ങളാണ് ഒളിഞ്ഞിരിക്കുന്നതെന്നത് ആരാധകർക്ക് കൗതുകമായി. ‘മായാനദി’യിലെയും ‘തീവണ്ടി’യിലെയും ചുംബനരംഗങ്ങൾ വലിയ ചർച്ചയായതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു രസകരമായ പോസ്റ്റിടാൻ ടൊവിനോ തയാറായതെന്നുറപ്പ്.

സ്വന്തം അമ്മയെ തേടി നടക്കുന്ന ഹമീദ് എന്ന കഥാപാത്രമാണ് എന്റെ ഉമ്മാന്റെ പേരിൽ ടൊവിനോയ്ക്ക്. ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉർവശിയും മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശാന്തി കൃഷ്ണ, സിദ്ദിഖ്, ഹരീഷ് കണാരന്‍, മാമുക്കോയ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും താരനിരയിലുണ്ട്. ചിത്രം ഡിസംബർ 21 ന് തിയേറ്ററിലെത്തും.