Thursday 12 September 2019 02:19 PM IST : By സ്വന്തം ലേഖകൻ

'ഗുരുവായൂരില്‍ എത്തിയാൽ 'കണ്ണനെ' കാണാതെ പോവില്ല'; മനം കവർന്ന് ചക്കിയുടെ ഓണവിശേഷങ്ങളും ചിത്രങ്ങളും...

chakki997654332

മലയാള സിനിമയിലെ ഏറ്റവും ക്യൂട്ട് ജോഡികളായിരുന്നു ജയറാമും പാർവതിയും. ഇരുവരോടുമുള്ള ഇഷ്ടം മലയാളികൾക്ക് മക്കളായ കാളിദാസിനോടും മാളവികയോടുമുണ്ട്. താരപുത്രന്റെയും താരപുത്രിയുടെയും വിശേഷങ്ങൾ താല്പര്യത്തോടെ ആരാധകർ ശ്രദ്ധിക്കാറുമുണ്ട്. ഗുരുവായൂരിലെത്തിയ ചക്കിയുടെ (മാളവിക) വിശേഷങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

ഗുരുവായൂരിൽ എത്തിയാല്‍ തങ്ങളുടെ പ്രിയപ്പെട്ട ആന 'കണ്ണനെ' കാണാതെ പോവാന്‍ പറ്റില്ലെന്നായിരുന്നു ചക്കി കുറിച്ചത്. മുൻപ് ജയറാം ഗുരുവായൂരിൽ നടയിരുത്തിയ ആനക്കുട്ടിയാണ് കണ്ണൻ. കണ്ണനെ മിസ്സ് ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു ചക്കിയുടെ മറുപടി. ഇൻസ്റ്റാഗ്രാമിൽ സാരിയണിഞ്ഞുള്ള മനോഹര ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. എത്‌നിക്കായാണ് ഇത്തവണത്തെ ഓണമെന്നും ചക്കി കുറിക്കുന്നു. 

1.

2.

3.

4.

Tags:
  • Movies