Thursday 26 March 2020 03:20 PM IST : By സ്വന്തം ലേഖകൻ

പൃഥ്വിയും സംഘവും സുരക്ഷിതർ, ‘ആടുജീവിതം’ ഷൂട്ടിങ് തുടരുന്നു

adujeevitham

ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിൽ എത്തിയ നടന്‍ പൃഥ്വിരാജും സംഘവും നാട്ടിലേക്ക് മടങ്ങാനാകാത്ത അവസ്ഥയിൽ ആണെങ്കിലും ഭയപ്പെടാനൊന്നുമില്ലെന്നും, പൃഥ്വിരാജും സംഘവും സുരക്ഷിതരാണെന്നും റിപ്പോർട്ട്.

കൊറോണ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജോർദാനിൽ നിരോധനാജ്ഞ നടപ്പാക്കിയതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയാണെങ്കിലും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഏപ്രിൽ 10 വരെ ഷൂട്ട് ചെയ്യാനുള്ള അനുമതി സംഘം നേടിയിട്ടുണ്ട്. ഇത്രയും ദിവസത്തേക്കുള്ള ഭക്ഷണവും അണിയറ പ്രവർത്തകർ കരുതി വച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.