Thursday 02 April 2020 02:42 PM IST : By സ്വന്തം ലേഖകൻ

ഓ നനനാ... വര്‍ക്കൗട്ടില്‍ മാത്രമല്ല ഡാന്‍സിലും വേറെ ലെവല്‍! പൊളിച്ചടുക്കി അഹാനയും അനിയത്തിമാരും: വിഡിയോ വൈറല്‍

ahana

ലോക്ക് ഡൗണ്‍ കാലത്ത് തകര്‍പ്പന്‍ ഡാന്‍സുമായി അഹാന കൃഷ്ണയും അനിയത്തിമാരും. ഇവരുടെ പിതാവും നടനുമായ കൃഷ്ണകുമാറാണ് വിഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോയില്‍ പൊളിച്ചടുക്കുകയാണ് സഹോദരിമാര്‍. വിഡിയോ ഇതിനോടകം വൈറല്‍ ആണ്. അഹാനയും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഓ നനനാ... എന്ന ഹിറ്റ് ഗാനത്തിനൊപ്പമാണ് ഇവര്‍ ചുവട് വയ്ക്കുന്നത്. നടന്‍ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും നാല് മക്കളില്‍ അഹാനയ്‌ക്കൊപ്പം ഇഷാനിയും അഭിനയ രംഗത്ത് സജീവമാകുന്നതിനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം അച്ഛന്റെ മേല്‍നോട്ടത്തില്‍ മക്കള്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രവും വൈറലായിരുന്നു.