Wednesday 04 December 2019 02:20 PM IST : By സ്വന്തം ലേഖകൻ

‘ഒരു റോൾ തരുമോ ചേട്ടാ’ എന്ന് ആരാധകൻ! റോൾ കൊടുത്ത് അജു: ഇതാണ് സംഭവം

aju-new

ചാൻസ് ചോദിച്ചയാൾ പോലും ചിന്തിച്ചിട്ടുണ്ടാകില്ല ചാൻസ് കിട്ടുമെന്ന്. പക്ഷേ ചാൻസ് കിട്ടി. അതാണ് അജു വർഗീസിന്റെ ഒരു സ്റ്റൈൽ.

നടനും നിർമാതാവുമായ അജു വർഗീസാണ് ആരാധകനു തന്റെ സിനിമയിൽ അവസരം നൽകി സകലരെയും അമ്പരപ്പിച്ചത്.

താൻ പ്രധാന വേഷം കൈകാര്യം ചെയ്യുകയും ആദ്യമായി തിരക്കഥ എഴുതുകയും ചെയ്യുന്ന ‘സാജൻ ബേക്കറി സിൻസ് 1962’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്ന വിവരം അറിയിച്ച് അജു സ്വന്തം ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്റിന് താഴെ കമന്റിൽ, കരുനാഗപ്പള്ളി സ്വദേശി ദേവലാൽ വിനീഷാണു ട്രോളിന്റെ സഹായത്തോടെ അവസരം ചോദിച്ചത്.

ജഗതി ശ്രീകുമാറിന്റെ ചിത്രത്തിൽ ചില്ലറ മിനുക്കു പണികൾ നടത്തി ‘ഒരു റോൾ തരുമോ അജുവർഗീസ് എട്ടാ.....’ എന്നായിരുന്നു ദേവലാലിന്റെ കമന്റ ്.

അൽപസമയത്തിനുള്ളിൽ ‘ചെറിയ റോളാണെങ്കിലും ഓക്കെ ആണോ?’ എന്ന അജുവിന്റെ റിപ്ലേ എത്തി. ‘അതെ, വെറുതെ നിന്നാലും മതി, സ്ക്രീനിൽ കണ്ടാ മതി, ഫുഡും വേണ്ട’ എന്ന് ആരാധകന്റെ മറുപടി വന്നപ്പോൾ ദേവലാലിന്റെ മൊബൈൽ നമ്പർ ചോദിച്ചു വാങ്ങി അജു കമന്റിലൂടെത്തന്നെ അവസരം വാഗ്ദാനം ചെയ്തു. മിനിറ്റുകൾക്കുള്ളിൽ ദേവലാലിന്റെ മൊബൈലിലേക്ക് അജുവിന്റെ മാനേജരുടെ വിളിയുമെത്തി.