Friday 04 October 2019 09:51 AM IST : By സ്വന്തം ലേഖകൻ

കാറിനെ പിന്തുടർന്ന് വിഡിയോ പകർത്തി യുവാക്കൾ, കൈകൂപ്പി അപേക്ഷിച്ച് അനുപമ! വിഡിയോയുടെ സത്യമെന്ത് ?

anupama

പ്രേമത്തിലെ മേരിയായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ അനുപമ പരമേശ്വരൻ ഇപ്പോൾ തെലുങ്കിലെ തിരക്കേറിയ നായികയാണ്. ഒപ്പം മലയാളത്തില്‍ സഹസംവിധായികയായും താരം പ്രവർത്തിക്കുന്നു. ഇപ്പോഴിതാ അനുപമയുടെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

കാറിൽ സഞ്ചരിക്കുന്ന അനുപമയെ പിന്തുടർന്ന് രണ്ട് യുവാക്കൾ എത്തുന്നതും അവർ താരത്തിന്റെ വിഡിയോ പകർത്താൻ ശ്രമിക്കുന്നതും ഇത് ശ്രദ്ധിയിൽപ്പെട്ട താരം വണ്ടിയുടെ ഗ്ലാസ് താഴ്ത്തി ഇങ്ങനെ ചെയ്യരുതെന്നും അപകടം സംഭവിക്കുമെന്നും കൈ കൂപ്പി അപേക്ഷിക്കുന്നതുമാണ് വിഡിയോയിൽ. ടിക്ക് ടോക്കിലൂടെയാണ് ഈ വിഡിയോ വൈറലാകുന്നത്. എന്നാൽ ഈ വിഡിയോയുടെ അധികാരികത ഇനിയും വ്യക്തമായിട്ടില്ല.

ഇത് സിനിമയിലെ രംഗമാണെന്നും അല്ല പരസ്യചിത്രമാണെന്നും രണ്ടുമല്ല യഥാർത്ഥ സംഭവമാണെന്നുമൊക്കെ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുകയാണ്.