Friday 16 April 2021 10:47 AM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് മാസ് ലുക്കില്‍ ആസിഫ് അലി! ചിത്രങ്ങൾ പങ്കുവച്ച് താരം: ആഘോഷമാക്കി ആരാധകർ

asif-ali

തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ മലയാളത്തിന്റെ യുവനായകൻ ആസിഫ് അലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറൽ. സ്റ്റൈലിഷ് മാസ് ലുക്കിലാണ് ചിത്രങ്ങളിൽ താരം. വർക്കലയിൽ സംവിധായകൻ അരുൺ ഗോപിയുടെ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് താരം.

കുറ്റവും ശിക്ഷയും ആണ് ആസിഫ് അലിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ജൂലൈ 2ന് ചിത്രം തിയറ്ററുകളിലെത്തും. രാജീവ് രവിയാണ് സംവിധാനം.