Monday 13 January 2020 10:28 AM IST : By സ്വന്തം ലേഖകൻ

ട്രെൻഡിങ്ങിൽ ഇടം പിടിച്ച് ‘അയ്യപ്പനും കോശിയും’! ടീസർ ഏറ്റെടുത്ത് ആരാധകർ: വിഡിയോ

ayyappanym-koshiyum

യൂ ട്യൂബ് ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി ‘അയ്യപ്പനും കോശിയും’ ടീസർ. പൃഥ്വിരാജിനെയും ബിജു മേനോനെയും നായകൻമാരാക്കി, സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രഞ്ജിത്തും മറ്റൊരു പ്രധാന വേഷത്തിലെത്തും.

അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായി ബിജു മേനോനും, പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായി പൃഥ്വിരാജും എത്തുന്നു. അന്ന രേഷ്മ രാജൻ, സാബുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ.

സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സാണ് ചിത്രത്തിന്റെ നിർമാണം.

ജേക്സ് ബിജോയ് സംഗീതവും സുദീപ് ഇളമണ്‍ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു.