Thursday 09 September 2021 09:40 AM IST : By സ്വന്തം ലേഖകൻ

ജീവിക്കാൻ അനുവദിക്കണം, എലിസബത്തിനെക്കുറിച്ചുള്ള മോശം കമന്റുകൾ പണം കൊടുത്ത് എഴുതിക്കുന്നത്: പ്രതികരണവുമായി ബാല

bala

തന്റെ ഭാര്യ എലിസബത്തിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചിലർ പണം കൊടുത്ത് മോശം കമന്റുകൾ എഴുതിക്കുന്നതായി നടൻ ബാലയുടെ ആരോപണം.

കഴിഞ്ഞ ദിവസമായിരുന്നു എലിസബത്തിന്റെ ജൻമദിനം. പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ബാല ഫെയ്സ്ബുക്കിലൂടെ ആരാധകർക്കായി പങ്കുവച്ചിരുന്നു. എന്നാൽ വിഡിയോയ്ക്ക് ചിലർ മോശം കമന്റുകളുമായി എത്തി. ഇതിന് മറുപടിയുമായി മറ്റൊരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ബാല ഇപ്പോൾ.

ഇത് തന്റെ അവസാന താക്കീതാണ് എന്ന കുറിപ്പോടെയാണ് ബാല വിഡിയോ പങ്കു വച്ചിരിക്കുന്നത്. തങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നും പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്റുകൾ പണം കൊടുത്ത് എഴുതിച്ചതാണെന്നുമാണ് ബാല പറയുന്നത്. തന്നെക്കുറിച്ച് മോശം പറഞ്ഞോളൂ, പക്ഷേ എലിസബത്തിനെക്കുറിച്ച് പറയുന്നത് തെറ്റാണ്. അവർക്ക് മീഡിയയുടെ രീതികൾ അറിയില്ല. കമന്റിടുന്നതിനു പകരം നേരിൽ വരുകയോ, നമ്പർ തരുകയോ ചെയ്താൽ സംസാരിക്കാമെന്നും ബാല.