Wednesday 20 April 2022 12:37 PM IST : By സ്വന്തം ലേഖകൻ

‘ചാമ്പിക്കോ’ ട്രെൻഡിന്റെ ഭാഗമായി സൂസൈപാക്യം പിതാവും: വിഡിയോ പങ്കുവച്ച് അമൽ നീരദ്

soosa-pakiam

‘ഭീഷ്മപർവ്വ’ത്തിലെ മമ്മൂട്ടിയുടെ ‘ചാമ്പിക്കോ...’ ഡയലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നിരവധി പേരാണ് ഈ ട്രെൻഡിനൊപ്പം ചേർന്ന് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്.

‘ചാമ്പിക്കോ’ ട്രെൻഡിന്റെ ഭാഗമായ ബിഷപ്പ് ഡോ.എം. സൂസൈപാക്യത്തിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തിരുവനന്തപുരം വെട്ടുതുറയിലെ ബെക്കിത്താ ഭവനിലെ സന്യാസിനിമാർക്കൊപ്പമാണ് അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇപ്പോഴിതാ ഈ വിഡിയയോയ്ക്ക് കയ്യടികളുമായി എത്തിയിരിക്കുകയാണ് ‘ഭീഷ്മപർവ്വ’ത്തിന്റെ സംവിധായകൻ അമൽ നീരദ്. അമൽ നീരദ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഈ വിഡിയോ പങ്കുവയ്ക്കുകയായിരുന്നു.