Thursday 02 July 2020 09:42 AM IST : By സ്വന്തം ലേഖകൻ

മറ്റൊരു ദൃശ്യ വിസ്മയം ലോഡിങ്...! ലിജോയുടെ ‘ചുരുളി’: ട്രെയിലർ എത്തി

churuli

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചുരുളി’യുടെ ട്രെയിലർ എത്തി. ജോജു ജോർജ്, ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

ലിജോ പെല്ലിശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേര്‍ന്നാണ് നിര്‍മ്മാണം. സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയ താരങ്ങളും കാടിനകത്ത് ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍.