Thursday 05 December 2019 11:53 AM IST : By സ്വന്തം ലേഖകൻ

പല വേഷങ്ങളിൽ ഒളിച്ചു കളിച്ച് കുറുപ്പ്! ആരാധകർ ഏറ്റെടുത്ത് ദുൽഖറിന്റെ വേറിട്ട ഗെറ്റപ്പുകൾ

dq-new

ചെറിയ ഇടവേള അവസാനിപ്പിച്ച് മലയാളത്തിൽ വീണ്ടും സജീവമാകുകയാണ് ദുൽഖർ സൽമാൻ. താരം നായകനായുന്ന രണ്ടു ചിത്രങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്. അതിൽ ‘കുറുപ്പ്’ ദുൽഖറിന്റെ വൻ പ്രൊജക്ട് ആണ്. ചിത്രത്തിൽ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആയാണ് താരം എത്തുക. ഇതിനോടകം ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള താരത്തിന്റെ വേറിട്ട ഗെറ്റപ്പിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

dq-new

ദുൽഖറിന്റെ ആദ്യ ചിത്രം ‘സെക്കന്റ ് ഷോ’യുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് ഒരുക്കുന്നത്. ദുൽഖർ നിർമിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നു.

ആനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുൽഖറിന്റെ മറ്റൊരു പ്രൊജക്ട്. റോഷൻ ആൻഡ്രൂസ് ചിത്രത്തിലും താരം തുടർന്ന് അഭിനയിക്കും.