Friday 22 April 2022 02:30 PM IST : By സ്വന്തം ലേഖകൻ

‘ഈശോ’ ഒടിടി റിലീസിനൊരുങ്ങുന്നു: ജയസൂര്യ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക...

esho

നാദിർഷ–ജയസൂര്യ ചിത്രം ‘ഈശോ’ ഒടിടി റിലീസിനൊരുങ്ങുന്നു. ഒടിടിയിൽ ഒരു ജയസൂര്യ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് സോണി ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

സെൻസർ ബോര്‍ഡ് ക്ലീൻ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു നൽകിയത്.

ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം അരുണ്‍ നാരായണ്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിർമിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്. സുനീഷ് വരനാട് കഥ–തിരക്കഥ–സംഭാഷണമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു.