Tuesday 30 July 2019 02:33 PM IST : By സ്വന്തം ലേഖകൻ

നസ്രിയ ചോദിച്ചു,‘എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ’! മനോഹരം ഈ പ്രണയം

nazriya-new

മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും.

ഫഹദിനോട് നസ്രിയ തന്റെ പ്രണയം തുറന്നു പറഞ്ഞ സന്ദർഭമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘ബാംഗ്ലൂര്‍ ഡേയ്സ്’ ഷൂട്ടിങ് സമയം. ഫഹദും നസ്രിയയും മാത്രമായ ഒരു സന്ദർഭം. പെട്ടെന്ന് നസ്രിയ ഫഹദിനോട് ചോദിച്ചു: ‘എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ? ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കാം, പ്രോമിസ്’.

അത്ര മനോഹരമായ ഒരു ചോദ്യം മറ്റൊരു പെണ്‍കുട്ടിയില്‍ നിന്നും കേട്ടിട്ടില്ലെന്നാണ് ഫഹദ് പറയുക.

ഫഹദിന്റെ ഉമ്മയ്ക്ക് പരിചയപ്പെടും മുമ്പേ നസ്രിയയെ ഇഷ്ടമായി. ഉമ്മ നോക്കുമ്പോലെ ഷാനുവിനെ (ഫഹദ്) നോക്കിക്കോളാം എന്ന ഉറപ്പാണ് നസ്രിയ ഉമ്മയ്ക്ക് നൽകിയത്.