Tuesday 28 January 2020 10:57 AM IST : By സ്വന്തം ലേഖകൻ

കൂടുതൽ മെലിഞ്ഞ്, പുത്തൻ ലുക്കിൽ ഗായത്രി! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

gayathri

കൂടുതൽ മെലിഞ്ഞ്, പുത്തൻ ലുക്കില്‍ പ്രേക്ഷകരുടെ പ്രിയതാരം ഗായത്രി അരുൺ. ഗായത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ ഇതിനകം വൈറൽ ആണ്.

സൂപ്പർഹിറ്റ് പരമ്പരയായ പരസ്പരത്തിലെ ദീപ്തി ഐ പി എസ് എന്ന കഥാപാത്രം ഗായത്രിക്ക് വലിയ ആരാധക പിന്തുണ നേടിക്കൊടുത്തിരുന്നു. ഇപ്പോൾ സിനിമയിലും താരം സജീവമാണ്. മമ്മൂട്ടി നായകനായി, റിലീസിന് തയാറെടുക്കുന്ന വണ്‍ എന്ന ചിത്രത്തിൽ ഗായത്രി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.