Thursday 04 August 2022 12:32 PM IST : By സ്വന്തം ലേഖകൻ

നല്ല സിനിമകളുടെ സഹയാത്രികൻ...: സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു

gs-panicker

പ്രശസ്ത സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈയിലെ സുന്ദരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

ഏഴു സിനിമകളാണ് ജി.എസ്.പണിക്കർ സംവിധാനം ചെയ്തത്.

എം.ടി. വാസുദേവൻ നായരുടെ കറുത്ത ചന്ദ്രൻ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കി, 1976ൽ റിലീസ് ചെയ്ത ‘ഏകാകിനി’ ആയിരുന്നു ആദ്യ ചിത്രം. രവിമേനോനും ശോഭയും പ്രധാന കഥാപാത്രങ്ങളായെത്തി. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഈ ചിത്രത്തിനു ലഭിച്ചു.

സേതുവിന്റെ പ്രശസ്ത നോവലായ പാണ്ഡവപുരം സിനിമയാക്കിയതും ജി.എസ്.പണിക്കർ ആണ്. പ്രകൃതി മനോഹരി, സഹ്യന്റെ മകൻ, പാണ്ഡവപുരം, ഭൂതപ്പാണ്ടി, വാസരശയ്യ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് ജി.എസ് പണിക്കർ.