Monday 17 May 2021 02:38 PM IST : By സ്വന്തം ലേഖകൻ

‘റിസ്ക് അത് എടുക്കാനുള്ളതാണ്’! തകർപ്പൻ ബി.ജി.എമ്മിൽ സൂപ്പർ വിഡിയോ പങ്കുവച്ച് ഗിന്നസ് പക്രു

pakru

മഴയത്ത് വലിയൊരു കുടയും പിടിച്ചു നടന്നു വരുന്ന തന്റെ വിഡിയോയും ചിത്രവും പങ്കുവച്ച് നടനും സംവിധായകനുമായ ഗിന്നസ് പക്രു. ‘റിസ്ക് അത് എടുക്കാനുള്ളതാണ്’ എന്ന കുറിപ്പോടെ വിഡിയോയും ‘വലിയ പിടിപാടുള്ള ഞാൻ’ എന്ന കുറിപ്പോടെ ചിത്രവും താരം പോസ്റ്റ് ചെയ്തിരിക്കുന്നു.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഗിന്നസ് പക്രു. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.