Thursday 17 September 2020 10:14 AM IST : By സ്വന്തം ലേഖകൻ

നല്ല ഭക്ഷണത്തിനു ശേഷം അച്ഛനും മക്കളും! ‘ഡാഡി കൂൾ’ എന്ന് സോഷ്യൽ മീഡിയ: ചിത്രം ഹിറ്റ്

indrajith

മലയാളികളുടെ പ്രിയതാരദമ്പതികളാണ് പൂർണ്ണിമയും ഇന്ദ്രജിത്തും. ഇവരുടെ മക്കൾ പ്രാർഥനയും നക്ഷത്രയും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരുമാണ്.

തങ്ങളുടെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പൂർണ്ണിമയും ഇന്ദ്രജിത്തും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, മക്കൾക്കൊപ്പമുള്ള തന്റെ ഒരു പുതിയ ചിത്രം ഇന്ദ്രജിത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നു.

After some good food എന്ന കുറിപ്പോടെയാണ് പ്രാർഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പമുള്ള ചിത്രം താരം പങ്കുവച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറൽ ആണ്.