Wednesday 13 October 2021 10:08 AM IST : By സ്വന്തം ലേഖകൻ

വർക്കൗട്ടില്‍ വിട്ടുവീഴ്ചയില്ല...: ജിമ്മിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോസും പങ്കുവച്ച് ഇഷാനി കൃഷ്ണ

ishani

മലയാളത്തിന്റെ പ്രിയനടൻ കൃഷ്ണകുമാറിന്റെ മകളും യുവനടിയുമാണ് ഇഷാനി കൃഷ്ണ. ഇപ്പോഴിതാ, ജിമ്മിൽ നിന്നുള്ള തന്റെ വർക്കൗട്ട് ചിത്രങ്ങളും വിഡിയോകളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് ഇഷാനി.

അടുത്തിടെ ശരീര ഭാരം വർധിപ്പിച്ച്, പുത്തൻ മേക്കോവറിൽ ഇഷാനി എത്തിയിരുന്നു. തന്റെ വ്ലോഗിൽ ശരീര ഭാരം വർധിപ്പിച്ചതിനെ കുറിച്ചു ഇഷാനി പറഞ്ഞതും വൈറലായിരുന്നു.