Monday 14 September 2020 03:56 PM IST : By സ്വന്തം ലേഖകൻ

‘‘ജീവിതത്തിൽ എന്തും ഒരുമിച്ച് നേരിടണം എന്ന് ഞങ്ങളെ പഠിപ്പിച്ചവർക്ക് ചക്കര ഉമ്മ’! പപ്പയ്ക്കും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് പാർവതി

jagathy

പ്രിയപ്പെട്ട പപ്പയ്ക്കും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് നടൻ ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി. മലയാളികളുടെ പ്രിയനടൻ ജഗതിയുടെയും ഭാര്യ ശോഭയുടെയും വിവാഹവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ‘ജീവിതത്തിൽ എന്തും ഒരുമിച്ച് ഒരേ മനസ്സോടെ നേരിടണം. സുഖത്തിലും ദുഃഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് ഞങ്ങളെ പഠിപ്പിച്ച ദമ്പതികൾക്ക് ചക്കര ഉമ്മ’.- എന്നാണ് ആശംസ വിഡിയോ പങ്കുവച്ച് പാർവതി കുറിച്ചത്.

അച്ഛന്റെയും അമ്മയുടെയും വിവാഹചിത്രങ്ങൾ മുതൽ ഇന്നുവരെയുള്ള തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ കോർത്തിണക്കിയാണ് ‘നീയെൻ സർഗസൗന്ദര്യമേ’ എന്ന പാട്ട് പശ്ചാത്തലമാക്കി വിഡിയോ ഒരുക്കിയിരിക്കുന്നത്.

1984ലാണ് ശോഭയെ ജഗതി ശ്രീകുമാർ വിവാഹം കഴിച്ചത്.