Friday 28 October 2022 11:48 AM IST : By സ്വന്തം ലേഖകൻ

വാട്ട് എ മൂവി! വാട്ട് എ പെർഫോമൻസ്! വാട്ട് എ സബ്ജക്ട്...: ‘കാന്താര’യെ പ്രശംസിച്ച് ജയസൂര്യ

kaanthara

തെന്നിന്ത്യയാകെ വൻ വിജയം നേടിയ കന്നഡ ചിത്രം ‘കാന്താര’യെ പ്രശംസിച്ച് നടൻ ജയസൂര്യ.

‘എന്തൊരു സിനിമ!!!!! എന്തൊരു പ്രകടനം!!!എന്തൊരു വിഷയം!!! നിങ്ങളുടെ ട്രാൻസ് പെർഫോമൻസ് ഇഷ്ടപ്പെട്ടു സഹോദരാ(റിഷഭ് ഷെട്ടി). മുഴുവൻ കന്താര ടീമിനും അഭിനന്ദനങ്ങൾ. ഈ ദൈവിക യാത്ര നഷ്ടപ്പെടുത്തരുത്’.– താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായകനായ ചിത്രമാണ് കാന്താര. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം 200 കോടി ക്ലബ്ബിലും ഇടംപിടിച്ചു കഴിഞ്ഞു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കാന്താര കേരളത്തിൽ എത്തിച്ചത്.