Saturday 27 July 2019 05:59 PM IST : By സ്വന്തം ലേഖകൻ

കാത്തിരുന്ന കൺമണി എത്തി, ജ്യോതി കൃഷ്ണ അമ്മയായി! മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവച്ച് താരം

jyothi-new

മലയാളത്തിന്റെ പ്രിയനായികയായിരുന്ന ജ്യോതി കൃഷ്ണ അമ്മയായി. തനിക്കു മകന്‍ പിറന്ന വിശേഷം താരം തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. ധ്രുവ് ശൗര്യ എന്നാണ് മകന് പേരിട്ടിരിക്കുന്നത്.

ക്ലാസ്മേറ്റ്സിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദരാജയാണ് ജ്യോതിയുടെ ഭർത്താവ്.

തൃശൂര്‍ മായന്നൂര്‍ സ്വദേശിയായ ജ്യോതി ബോംബെ മാര്‍ച്ച് 12 എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ഗോഡ് ഫോര്‍ സെയില്‍, ഞാന്‍, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്തു.

jyothy-krishna3335