Thursday 16 September 2021 10:41 AM IST : By സ്വന്തം ലേഖകൻ

പാൽ നിലാവിൻ പൊയ്കയിൽ...: ‘കാണെക്കാണെ’ യിലെ ആദ്യ വിഡിയോ ഗാനം എത്തി

kanekkane

മനു അശോകന്‍ സംവിധാനം ചെയ്യുന്ന ‘കാണെക്കാണെ’ യിലെ ആദ്യ വിഡിയോ ഗാനം എത്തി. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് താരനിരയിൽ.

വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്.

ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രന്‍.