Tuesday 27 October 2020 11:07 AM IST : By സ്വന്തം ലേഖകൻ

വിജയദശമി ദിനത്തിലെ കീർത്തിയുടെ ചെക്ക് ലിസ്റ്റ്! ചിത്രവും കുറിപ്പും പങ്കുവച്ച് താരം

keerthy

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് തെന്നിന്ത്യയുടെ പ്രിയനായിക കീർത്തി സുരേഷ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.

ഇപ്പോഴിതാ, താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ പുതിയ ചിത്രവും ‘Today’s checklist’ ഉും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വിജയദശമി ദിനത്തിൽ തന്റെ ചെക്ക് ലിസ്റ്റ് പ്രകാരമുള്ള മൂന്ന് കാര്യങ്ങൾ ചെയ്യുന്ന ചിത്രമാണ് കീർത്തി പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതിൽ ഒന്ന് വിജയദശമി ആഘോഷിക്കുക എന്നതാണ്. രണ്ടാമത്തേത് നന്നായി വെള്ളം കുടിക്കുക എന്നും മൂന്നാമത്തേത് ഏറ്റവും അടുത്ത സുഹൃത്തിനൊപ്പം സമയം ചെലവഴിക്കുക എന്നതുമാണ്. താരത്തിന്റെ ഏറ്റവും പ്രിയപ്പെട്ട വളർത്തു നായ നൈക്കിനേയും ചിത്രത്തിൽ കാണാം.