Monday 23 March 2020 10:10 AM IST : By സ്വന്തം ലേഖകൻ

‘വീടുകളെ സ്വർഗമാക്കാം, സുരക്ഷിതരാകാം’; ഇസക്കുട്ടനൊപ്പം ചാക്കോച്ചൻ; ക്യൂട്ട് ചിത്രം വൈറൽ

kb

ഊഹിക്കാവുന്നതിലും അപ്പുറമാണ് കാര്യങ്ങൾ. കൊറോണയെന്ന മഹാമാരി പടർന്നു കയറുന്ന അപകടാവസ്ഥ തിരിച്ചറിഞ്ഞില്ലെങ്കിൽ മറ്റൊരു ഇറ്റലി ഈ നാട്ടിലും ആവർത്തിക്കുമെന്നുറപ്പാണ്. സ്വന്തം ജീവനെ പോലെ മറ്റുള്ളവന്റെ ജീവനും വില കൽപ്പിച്ച് സർക്കാർ നിർദ്ദേശങ്ങള്‍ പാലിക്കണമെന്നാണ് രോഗ വ്യാപനത്തിന്റെ നാളുകിൽ ആരോഗ്യരംഗം നമ്മെ ഓർമ്മിപ്പിക്കുന്നത്. കരുതലും ജാഗ്രതയും കൈമുതലാക്കി മുന്നേറുമ്പോള്‍ ഉദാത്ത മാതൃക തീർത്ത് നമ്മുടെ താരങ്ങളും കൺമുന്നിലുണ്ട്. സിനിമ ഷൂട്ടിങ്ങുകളും മത്സരങ്ങളും നിർത്തിവച്ചതോടെ താരങ്ങളെല്ലാം വീടുകളിലാണ്. കൂട്ടത്തിൽ നടന്‍ കുഞ്ചാക്കോ ബോബൻ പങ്കുവച്ച ചിത്രവും കുറിപ്പും ശ്രദ്ദേയമാകുകയാണ്.

ഇസഹാക്കിന്റെ ഒരു ക്യൂട്ട് ചിത്രത്തോടൊപ്പമാണ് ചാക്കോച്ചൻ സുരക്ഷയെ കുറിച്ച് കുറിക്കുന്നത്. കളിപ്പാട്ടങ്ങളുടെ ഇടയില്‍ പുറംതിരിഞ്ഞിരുക്കുകയാണ് ഇസക്കുട്ടൻ. 'സ്വർഗം വീട്ടിൽ തന്നെ നിർമിക്കാം. ഭൂമിയിൽ സ്വർഗം പണിയാം. സുരക്ഷിതരായി ഇരിക്കൂ.' എന്നാണ് ഇസക്കുട്ടനൊപ്പം ചാക്കോച്ചൻ പറയുന്നത്. നിരവധിപേരാണ് ഈ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.