Tuesday 07 September 2021 03:17 PM IST : By സ്വന്തം ലേഖകൻ

‘മധുര പതിനേഴി’ലെത്തിയ മമ്മൂക്കയ്ക്ക് പ്രിയയുടെ സമ്മാനം: കേക്കിന്റെ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ

kunchakko-boban

എഴുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂക്കയ്ക്ക് ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധേയം. മമ്മൂട്ടിയ്ക്കായി ചാക്കോച്ചന്റെ ഭാര്യ പ്രിയ ഡിസൈൻ ചെയ്ത മനോഹരമായൊരു കേക്കിന്റെ വിശേഷവും ചാക്കോച്ചൻ കുറിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ ഒരു ഫോട്ടോയാണ് പ്രിയ കേക്കിൽ പുനരാവിഷ്കരിച്ചിരിക്കുന്നത്. പ്രിയയുടെ ആശയത്തിനനുസരിച്ച് കേക്ക് ഒരുക്കിയിരിക്കുന്നത് ടിന അവിര കേക്ക്സ് ആണ്.

‘ഇപ്പോൾ നിങ്ങൾ ‘മധുര പതിനേഴി’ലെത്തിയിരിക്കുന്നു..
ദൈവം കൂടുതൽ അനുഗ്രഹങ്ങൾ നൽകി നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രിയപ്പെട്ട മമ്മൂക്ക… ജന്മദിനാശംസകൾ’ കുഞ്ചാക്കോ ബോബൻ കുറിക്കുന്നു.