Tuesday 06 July 2021 09:49 AM IST : By സ്വന്തം ലേഖകൻ

‘വേണമെങ്കിൽ എനിക്ക് ചെയ്യാവുന്ന സംഭവമാണ്’! തകർപ്പൻ മേക്കോവർ: വർക്കൗട്ട് വിഡിയോ പങ്കുവച്ച് ചാക്കോച്ചൻ

kunchakko-boban

തന്റെ വർക്കൗട്ട് – മേക്കോവർ വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. ഒരു ‘നേരേ െചാവ്വേയിൽ’ തുടങ്ങി മറ്റൊരു ‘നേരേ െചാവ്വേ’യിൽ അവസാനിക്കുന്ന തരത്തിൽ രസകരമായാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്.

‘കുഞ്ചാക്കോ ബോബനെ വേറെ ഒരാളായി പരിവർത്തനം ചെയ്യണം എന്ന് തോന്നിയിട്ടുണ്ടോ, ഹിന്ദി സിനിമയിലെ നായകൻമാരെ പോലെ വലിയ മസിലുള്ള നടനായിട്ടോ, അതല്ലെങ്കിൽ വീരപുരുഷമാരായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പറ്റുന്ന തരത്തിൽ മാറ്റണമെന്ന് തോന്നിയിട്ടുണ്ടോ?’ എന്ന് മനോരമ ന്യൂസ് ‘നേരേ െചാവ്വേ’യിൽ വർഷങ്ങൾക്ക് മുൻപ് കുഞ്ചാക്കോ ബോബനോട് ജോണി ലൂക്കോസ് ചോദിക്കുന്നതും അതിന്, ‘വേണമെങ്കിൽ എനിക്ക് ചെയ്യാൻ പറ്റുന്ന സംഭവമാണ് അത്’ എന്ന് ചാക്കോച്ചൻ മറുപടി പറയുന്നതുമാണ് വിഡിയോയുടെ തുടക്കം.

വർഷങ്ങൾക്കിപ്പുറം അമ്പരപ്പിക്കുന്ന ശരീരമാറ്റത്തോടെയാണ് അദ്ദേഹം ‘നേരേ െചാവ്വേ’യുടെ പുതിയ അഭിമുഖത്തിൽ എത്തിയത്. ഈ രണ്ട് അഭിമുഖങ്ങൾക്കും ഇടയിലുള്ള തന്റെ ജിം വർക്കൗട്ടുകൾ വിവരിക്കുകയാണ് ചാക്കോച്ചൻ.