Monday 30 November 2020 09:43 AM IST : By സ്വന്തം ലേഖകൻ

‘കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ’! ‘കുരുതി’യുമായി പൃഥ്വിരാജ്

kuruthi

പുതിയ സിനിമ പ്രഖ്യാപിച്ച് പൃഥ്വിരാജ്. മനു വാരിയർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വി നായകനാകും. ‘കുരുതി’ എന്നു പേരിട്ട ചിത്രം പൃഥ്വിരാജ് പ്രൊഡ‍ക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് നിർമിക്കുന്നത്.

‘കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ!’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. പൃഥ്വിരാജ്, ഷൈൻ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിലുണ്ട്. ഡിസംബർ 9ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. കോൾഡ് കേസ്, ജനഗണമന എന്നിവയാണ് പൃഥ്വിയുടെ മറ്റു പുതിയ ചിത്രങ്ങൾ.