Thursday 21 October 2021 11:54 AM IST : By സ്വന്തം ലേഖകൻ

അമ്മയാകാനൊരുങ്ങുന്നു: സന്തോഷം പങ്കുവച്ച് ലാല്‍ ജോസിന്റെ മകൾ: ആശംസകളുമായി പ്രിയപ്പെട്ടവർ

lal-jose

അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയസംവിധായകൻ ലാല്‍ ജോസിന്റെ മകൾ ഐറിൻ മേച്ചേരി. ജോഷ്വാ മാത്യു ആണ് ഐറിന്റെ ജീവിതപങ്കാളി.

ഇരുകുടുംബങ്ങളും ചേർന്നുള്ള സന്തോഷ നിമിഷങ്ങളുടെയും ചടങ്ങുകളുടെയും ചിത്രങ്ങൾ ഐറിൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
‘Well, we all were happy, excited and a bit emotional’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. താരങ്ങളും പ്രിയപ്പെട്ടവരുമടക്കം നിരവധി പേരാണ് ഐറിനും ജോഷ്വായ്ക്കും ആശംസകളുമായി എത്തുന്നത്.